Skip to main content
a

മൈ ഭാരത് 'യുവ ആപദാ മിത്ര' ദുരന്തനിവാരണ പരിശീലനം സമാപിച്ചു

ജില്ലയിലെ രണ്ടാം ബാച്ച് മൈ ഭാരത് 'യുവ ആപദാ മിത്ര' ദുരന്തനിവാരണ പരിശീലന പരിപാടിയുടെ സമാപന സമ്മേളനത്തില്‍ ജില്ല കലക്ടര്‍ എ നിസാമുദീന്‍ മുഖ്യാതിഥിയായി.
കൂടുതല്‍ ജനങ്ങളെ ദുരന്തത്തിന്റെ ആഘാതം ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. ദുരന്തസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ഇതിനെ കുറിച്ച് കൃത്യമായ അവബോധം നല്‍കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏതു സമയത്തും ദുരന്തപ്രതികരണത്തിന് തയ്യാറായ കായികശേഷിയും സന്നദ്ധ മനോഭാവവുമുള്ള യുവജനങ്ങളെ വിദഗ്ദ്ധ പരിശീലനത്തിലൂടെ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പ്രാപ്തരാക്കുകയാണ് 'ആപദാ മിത്ര' പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടറുമായ ബീന എസ്. ഹനീഫ് അറിയിച്ചു.
എന്‍.ഡി.ആര്‍.എഫ് ടീം ലീഡര്‍ ഉദയ്, ജില്ലാ ഹസാഡ് അനലിസ്റ്റ് ചാന്ദിനി പി.സി. സേനന്‍, ഡി.എം പ്ലാന്‍ കോര്‍ഡിനേറ്റര്‍ അനി തോമസ് ഇടിക്കുള എന്നിവര്‍ പങ്കെടുത്തു.

ചിത്രം: 

മൈ ഭാരത് 'യുവ ആപദാ മിത്ര' ദുരന്തനിവാരണ പരിശീലന പരിപാടിയുടെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുന്ന ജില്ല കലക്ടര്‍ എ നിസാമുദീന്‍
 

date