നക്ഷത്രതിളക്കം 2026:മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഇന്ന്(9) ഉദ്ഘാടനം ചെയ്യും
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ആലപ്പുഴ മേഖലയുടെ പരിധിയിൽ വരുന്ന മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും
മക്കൾക്കുള്ള വിദ്യാഭ്യാസ -കായിക പ്രോത്സാഹന അവാർഡ് വിതരണോദ്ഘാടനം (നക്ഷത്രതിളക്കം 2026)
ഇന്ന് ( ജൂലൈ ഒമ്പത് വ്യാഴാഴ്ച) വൈകുന്നേരം നാല് മണിക്ക് മത്സ്യബന്ധന വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ആലപ്പുഴ ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ
നിർവഹിക്കും.
ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എം എൽ എ മാരായ ജി സുധാകരൻ, എ ഡി തോമസ്, റെജി ചെറിയാൻ, പി പ്രസാദ്, നഗരസഭ അധ്യക്ഷ മോളി ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും.
2025-26 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു, ഡിഗ്രി, യൂണിവേഴ്സിറ്റി തലം, കായിക മത്സരങ്ങൾ
എന്നിവയിൽ ഉന്നത വിജയം നേടിയ
ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെ
വിദ്യാർഥികൾക്കാണ് മൊമെന്റോയും
ക്യാഷ് അവാർഡും നൽകി ആദരിക്കുന്നത്.
- Log in to post comments