Post Category
മാക്കേക്കടവ് -നേരേകടവ് പാലം നിർമ്മാണം:പാലത്തിൻ്റെ തെക്ക് വശത്തേക്ക് തിരിഞ്ഞുള്ള യാത്രയ്ക്ക് താൽക്കാലിക നിരോധനം*
അരൂർ നിയോജക മണ്ഡലത്തിലെ മാക്കേക്കടവ് - നേരേകടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നേരേകടവ് ഭാഗത്ത് സംരക്ഷണ ഭിത്തിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ആയതിനാൽ
പാലത്തിന്റെ തെക്ക് വശത്തേക്ക് തിരിഞ്ഞുള്ള യാത്രയ്ക്ക് ജൂലൈ ഒമ്പത് മുതൽ താൽകാലിക നിരോധനം ഏർപ്പെടുത്തിയതായി ആലപ്പുഴ പൊതുമരാമത്ത് വകുപ്പ് (പാലങ്ങൾ വിഭാഗം) അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ഇതുവഴി കടന്നുപോകേണ്ട യാത്രക്കാർ അനുയോജ്യമായ മറ്റ് സമീപപാതകൾ ഉപയോഗിച്ച് സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.
date
- Log in to post comments