Skip to main content

ഡിസ്ട്രിക്ട് ആസ് എക്സ്പോര്‍ട്ട് ഹബ് പദ്ധതി: ഏകദിന വര്‍ക്ക്ഷോപ്പ്

ഇടുക്കി ജില്ലയില്‍ `ഡിസ്ട്രിക്ട് ആസ് എക്സ്പോര്‍ട്ട് ഹബ്' പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജൂലൈ 16-ന് രാവിലെ 10 മണിക്ക് കട്ടപ്പന ലയണ്‍സ് ക്ലബ്ബ് ഹാളില്‍ ഏകദിന വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കും. ജില്ലയിലെ കാര്‍ഷിക-വ്യവസായ മേഖലകളുടെ കയറ്റുമതി സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം, സ്പൈസസ് ബോര്‍ഡ്, അപെഡ, ഫിയോ, ഇന്ത്യ പോസ്റ്റ്, ഇ.സി.ജി.സി, നബാര്‍ഡ്, ലീഡ് ബാങ്ക്, കേരള എക്സ്പോര്‍ട്ട് ഫോറം, കസ്റ്റംസ് എന്നീ വകുപ്പുകളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുക്കും. നിലവില്‍ കയറ്റുമതി ചെയ്യുന്ന സംരംഭകര്‍ക്കും നവ സംരംഭകര്‍ക്കും വര്‍ക് ഷോപ്പ് സഹായകമാകും.  
കൂടുതല്‍ വിവരങ്ങള്‍ക്ക്  ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടാം. ഫോണ്‍: 9947297447
 

date