Skip to main content

കര്‍ഷക ഭാരതി 2025 അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന കൃഷി വികസന-കര്‍ഷക ക്ഷേമ വകുപ്പ് 2025-ലെ സംസ്ഥാന കര്‍ഷക അവാര്‍ഡുകളുടെ ഭാഗമായി മാധ്യമരംഗത്തെ മികവിന് നല്‍കുന്ന 'കര്‍ഷക ഭാരതി' അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മലയാള ഭാഷയിലൂടെ കാര്‍ഷിക മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ മികച്ച ഫാം ജേര്‍ണലിസ്റ്റുകളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. വ്യക്തികളുടെ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ പരിഗണിക്കില്ല. അച്ചടി മാധ്യമം, ദൃശ്യ മാധ്യമം, നവമാധ്യമം എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് കര്‍ഷക ഭാരതി അവാര്‍ഡുകള്‍ നല്‍കുന്നത്. ഓരോ വിഭാഗത്തിലും വിജയിക്കുന്നവര്‍ക്ക് 50,000 ക്യാഷ് അവാര്‍ഡ്, ഫലകം, സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.

അവാര്‍ഡ് വിജ്ഞാപന തീയതി മുതല്‍ പിന്നോട്ടുള്ള ഒരു വര്‍ഷക്കാലയളവിലെ മാധ്യമപ്രവര്‍ത്തന മികവാണ് വിലയിരുത്തുക. അപേക്ഷാ ഫോമും  മാര്‍ഗനിര്‍ദേശങ്ങളും www.keralaagriculture.gov.in ലും www.fibkerala.gov.in ലും ലഭിക്കും. അവസാന തീയതി ജൂലൈ 14. പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍, തിരുവനന്തപുരം - 695003 വിലാസത്തില്‍ അയയ്ക്കണം. കവറിന് പുറത്ത് 'കര്‍ഷക ഭാരതി അവാര്‍ഡ് 2025 - (വിഭാഗത്തിന്റെ പേര്)' എന്ന് വ്യക്തമായി രേഖപ്പെടുത്തണം.

 

 

date