അറിയിപ്പുകൾ
തിരുത്തൽ അറിയിപ്പ്: കണ്ടിജന്റ് ജീവനക്കാരുടെ ഒഴിവ്
എറണാകുളം ജില്ലയിലെ നഗരപ്രദേശങ്ങളിൽ കൊതുക്ജന്യ രോഗ നിയന്ത്രണത്തിനായുള്ള ഉറവിട നശീകരണ പ്രവർത്തനങ്ങൾക്കായി ദിവസവേതനാടിസ്ഥാനത്തിൽ കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നതിനുള്ള യോഗ്യതകളിൽ ഭേദഗതി വരുത്തി ജില്ലാ മെഡിക്കൽ ഓഫീസ് തിരുത്തൽ അറിയിപ്പ് പുറപ്പെടുവിച്ചു. പുതിയ സർക്കുലർ പ്രകാരം ഏഴാം ക്ലാസ് വിജയം, കായികക്ഷമത, എന്നിവയാണ് പുതുക്കിയ യോഗ്യതകൾ. പ്രവൃത്തിപരിചയം അഭികാമ്യം.
30 ദിവസത്തേക്കുള്ള നിയമനത്തിന് ദിവസം 675 രൂപ വീതം വേതനം ലഭിക്കും. മുൻപരിചയമുള്ളവർക്ക് മുൻഗണന.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ്, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ജൂലൈ 13, 14 തീയതികളിൽ രാവിലെ 10 നും 11 നും ഇടയിൽ എറണാകുളം ഗവ. നഴ്സിംഗ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന രജിസ്ട്രേഷനിലും ഇന്റർവ്യൂവിലും പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9847878029, 0484-2360802 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
വാക്ക്-ഇൻ-ഇന്റർവ്യൂ
കേരള സംസ്ഥാന വനിത വികസന കോർപ്പറേഷന്റെ എറണാകുളം മേഖല ഓഫീസിൽ ഇന്റേൺഷിപ്പ് വ്യവസ്ഥയിൽ പ്രോജക്ട് കോ-ഓഡിനേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 25 വയസ്സിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും റെഗുലർ സ്ട്രീമിൽ ഫസ്റ്റ് ക്ലാസോടെ പാസായ MBA, MSW അല്ലെങ്കിൽ LLB ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ 2026 ജൂലൈ 15-ന് രാവിലെ 10:30-ന് പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ, അവയുടെ പകർപ്പുകൾ എന്നിവ സഹിതം കടവന്ത്ര ഗാന്ധിനഗറിലുള്ള എറണാകുളം മേഖലാ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9496015008, 9496015011 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
ക്വട്ടേഷൻ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന്റെ കടൽ പട്രോളിംഗിനും കടൽ രക്ഷാപ്രവർത്തനങ്ങൾക്കുമായി യാത്രാവള്ളങ്ങൾ/ബോട്ടുകൾ വാടകയ്ക്ക് നൽകാൻ താല്പര്യമുള്ള ഉടമകളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. കുറഞ്ഞത് 51 അടിയോ അതിൽ കൂടുതലോ നീളമുള്ളതും സ്റ്റീൽ ഹൾ ഉപയോഗിച്ച് നിർമ്മിച്ചതുമായ ബോട്ടുകൾക്കായിരിക്കണം.
ക്വട്ടേഷനുകൾ ജൂലൈ 16-ന് ഉച്ചയ്ക്ക് 3 മണിക്ക് മുൻപായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ഫോൺ: 0484 - 2502768
സ്പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ പി.ജി.ഡിപ്ലോമ ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്റ് അഡ്വര്‍ടൈസിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 2026 ജൂലൈ 17 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ബിരുദമാണ് അടിസ്ഥാന യോഗ്യത.
ഫോണ്‍: 9747886517, 9847030932
ക്വട്ടേഷനുകൾ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പുതുതായി പണി കഴിപ്പിച്ചിട്ടുള്ള പോസ്റ്റ്‌മെട്രിക് ബോയ്‌സ് ഹോസ്റ്റൽ കെട്ടിടം പൂർണ്ണമായും ഡീപ് ക്ലീനിംഗ് ചെയ്യുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു.
താത്പര്യമുള്ളവർ സീൽ ചെയ്ത ക്വട്ടേഷനുകൾ ജൂലൈ 10-ന് ഉച്ചയ്ക്ക് 3 മണിക്ക് മുൻപായി കാക്കനാട് സിവിൽ സ്റ്റേഷൻ മൂന്നാം നിലയിലുള്ള എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
- Log in to post comments