അറിയിപ്പുകൾ
സപ്പോർട്ടിംഗ് എൻജിനീയർ ഒഴിവ്: അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സപ്പോർട്ടിംഗ് എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രതിമാസം 22,290 രൂപ ഹോണറേറിയം ലഭിക്കും.
പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കാണ് അവസരം. ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ ഐ.ടി), എം.സി.എ, എം.എസ്.സി ഐ.ടി അല്ലെങ്കിൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും ഒരു കോഴ്സ് പാസ്സായവർക്ക് അപേക്ഷിക്കാം. 35 വയസ്സാണ് ഉയർന്ന പ്രായപരിധി.
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 2026 ജൂലൈ 21-നകം കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484 - 2422256.
ക്വട്ടേഷൻ ക്ഷണിച്ചു
കൊച്ചി മെട്രോ എൽ.എ. ഡെപ്യൂട്ടി കളക്ടറുടെ ചേമ്പറിലേക്ക് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനായി സ്പെഷ്യൽ തഹസിൽദാർ കാര്യാലയം ക്വട്ടേഷൻ ക്ഷണിച്ചു.
ഡെൽ അല്ലെങ്കിൽ എച്ച്.പി ബ്രാൻഡിലുള്ള ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ ഇന്റൽ i3 / i5 ഏറ്റവും പുതിയ ജനറേഷൻ പ്രൊസസ്സർ, 8-16 ജി.ബി റാം, 250-500 GB ഹാർഡ് ഡിസ്ക്, 15.6 ഇഞ്ച് വൈഡ് സ്ക്രീൻ), രണ്ട് ബ്ലൂടൂത്ത് മൗസ്, ഒരു കോംപാറ്റിബിൾ സ്പീക്കർ, ഒരു വെബ്ക്യാം എന്നിവയാണ് വാങ്ങുന്നത്.
താത്പര്യമുള്ളവർ 2026 ജൂലൈ 15-നകം കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന 'സ്പെഷ്യൽ തഹസിൽദാർ (എൽ.എ.) നമ്പർ 2, കൊച്ചി മെട്രോ റെയിൽ പ്രോജക്ട്' ഓഫീസിൽ ക്വട്ടേഷനുകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് ഫോൺ നമ്പറിലോ (0484 2421482), ഇ-മെയിൽ വിലാസത്തിലോ (specialtahsildarla2kmrp@gmail.com) ബന്ധപ്പെടുക.
- Log in to post comments