Post Category
മത്സ്യകര്‍ഷക ദിനാചരണം ജില്ലാതല ഉദ്ഘാടനം ഇന്ന്
ദേശീയ മത്സ്യകര്‍ഷക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നു(ജൂലൈ 10 വെള്ളി)രാവിലെ 10ന് കോട്ടയം ഐ.എം.എ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം.പി സന്തോഷ് കുമാര്‍ അധ്യക്ഷത വഹിക്കും. മത്സ്യകൃഷി മേഖലയില്‍ മികവു പുലര്‍ത്തിയവരെ ചടങ്ങില്‍ ആദരിക്കും. ദിനാചരണത്തിന്റെ ഭാഗമായി സെമിനാര്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ച ബോധവല്‍ക്കരണം തുടങ്ങിയ പരിപാടികളും നടക്കും.
date
- Log in to post comments