Skip to main content

ജില്ലാതല ടെക്‌നോളജി ക്ലിനിക്ക്

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ റാംപിന്റെ (റെയിസിംഗ് ആന്‍ഡ് ആക്സിലറേറ്റിംഗ് എം.എസ്.എം.ഇ പെര്‍ഫോമന്‍സ്)ന്റെ ഭാഗമായി ബ്യൂട്ടി ആന്‍ഡ് വെല്‍നസ്സ് മേഖലയിലെ സംരംഭകര്‍ക്കായി  സംഘടിപ്പിക്കുന്ന ജില്ലാതല ടെക്‌നോളജി ക്ലിനിക്ക് ജൂലൈ 21 ന് നടക്കും. രാവിലെ 10ന് കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.പി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ. നജീബ്, മാനേജര്‍മാരായ എം. പ്രവീണ്‍, മേരി ജോര്‍ജ്, സി.ജി.മിനിമോള്‍ എന്നിവര്‍ പ്രസംഗിക്കും. രജനി റിന്യൂ ക്ലാസ് നയിക്കും. വിശദ വിവരങ്ങള്‍ക്ക് 9188127005 എന്ന നമ്പരില്‍ ബന്ധപ്പെടണം.

date