Skip to main content

ജില്ലാതല അറിയിപ്പുകൾ

 

 നവോദയ വിദ്യാലയം അപേക്ഷ ക്ഷണിച്ചു 

കണ്ണൂർ ചെണ്ടയാട് പ്രവർത്തിക്കുന്ന ജവഹർ നവോദയ വിദ്യാലയം 2027-28 അദ്ധ്യയന വർഷം ആറാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2015 മെയ്‌ 1നും 2017 ജൂലൈ 31നും ഇടയിൽ ജനിച്ചവരും 2026-27 അദ്ധ്യയന വർഷം കണ്ണൂർ ജില്ലയിലെ ഏതെങ്കിലും സർക്കാർ/സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നവരും ജില്ലയിലെ സ്ഥിര താമസക്കാരുമായിരിക്കണം. അപേക്ഷകൾ https://navodaya.gov.in എന്ന ലിങ്കിൽ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി ജൂലൈ 31. പരീക്ഷ തീയ്യതി നവംബർ 28. ഫോൺ: 0490 2962965.

 സ്പോട്ട് അഡ്മിഷൻ 

നടുവിൽ പോളിടെക്നിക് കോളേജിലെ ലാറ്ററൽ എൻട്രി വഴി ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂലൈ 14 നു കോളേജിൽ നടക്കും. രജിസ്ട്രേഷൻ സമയം രാവിലെ 9.30 മുതൽ 10.30 വരെ. പ്ലസ് ടു / വി എച്ച് എസ് ഇ, ഐ ടി ഐ / കെ ജി സി ഇ വിഭാഗത്തിൽ നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും ബ്രാഞ്ച് മാറ്റവും മറ്റ് പോളിടെക്നിക് കോളേജുകളിൽ അഡ്മിഷൻ എടുത്ത് സ്ഥാപനമാറ്റം ആഗ്രഹിക്കുന്നവർക്കും അഡ്മിഷനിൽ പങ്കെടുക്കാം. ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് ജജൂലൈ 10 വരെ പുതിയ ഓൺലൈൻ അപേക്ഷ നൽകാം. വിദ്യാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും മതിയായ ഫീസുമായി രക്ഷിതാക്കൾ സഹിതം എത്തണം. വെബ്സൈറ്റ് https://le.polyadmission.org.

 സീറ്റ് ഒഴിവ് 

വിനോദസഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റുട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളേജിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌ത ബി.എസ്.സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 50% മാർക്കോടെ പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ആവശ്യമായ രേഖകൾ സഹിതം കോളേജ് പ്രിൻസിപ്പൽ മുമ്പാകെ എത്തണം. ഫോൺ: 9567463159, 7293554722.

 സംസ്ഥാന കർഷക അവാർഡിന് അപേക്ഷിക്കാം 

കൃഷി വകുപ്പ് വിവിധ ഇനങ്ങളിലായി സംസ്ഥാനതല കർഷക അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. മികച്ച പ്രവർത്തനം കാഴ്ച്ചവെയ്ക്കുന്ന കൃഷി ഭവൻ, തദ്ദേശ സ്ഥാപനം, കൃഷിക്കൂട്ടങ്ങൾ, പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘം, മികച്ച കർഷകർ തുടങ്ങിയവർക്കായാണ് പുരസ്കാരങ്ങൾ. ഓരോ അവാർഡിനും ക്യാഷ് അവാർഡും, ഷീൽഡും, സർട്ടിഫിക്കറ്റും നൽകും. അവാർഡിനുള്ള അപേക്ഷ കൃഷി ഭവനുകളിൽ നൽകേണ്ട  അവസാന തീയ്യതി ജൂലൈ 13. അപേക്ഷ ഫോമിനും മറ്റ് വിശദ വിവരങ്ങൾക്കും www.karshikakeralam.gov.in  സന്ദർശിക്കുകയോ കൃഷി ഭവനുമായോ ബന്ധപ്പെടുകയോ ചെയ്യണം.

 ഐ എച്ച് ആർ ഡി സീറ്റൊഴിവ് 

ഐഎച്ച്ആർഡിയുടെ കീഴിൽ പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബിസിഎ, ബി.കോം വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി.കോം കോപ്പറേഷൻ എന്നീ കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. എസ് സി/എസ് ടി/ഒഇസി/ഒബിഎച്ച്/ഫിഷറീസ് വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. താല്പ‌ര്യമുള്ളവർ കോളേജ് ഓഫീസിൽ നേരിട്ട് എത്തണം. ഫോൺ: 8547005048, 9847007177.

 കോഷൻ  ഡെപ്പോസിറ്റ് 

കണ്ണൂർ ഗവ. ഐടിഐ യിൽ നിന്നും 2023 ൽ ട്രെയിനിങ് പൂർത്തിയാക്കിയ ട്രെയിനികൾ കോഷൻ ഡെപ്പോസിറ്റും സെക്യൂരിറ്റി ഡെപ്പോസിറ്റുകളും കൈപ്പറ്റുന്നതിനായി ജൂലൈ 15 നകം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സഹിതമുള്ള അപേക്ഷ നൽകേണ്ടതാണെന്ന് കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു.

 ക്വട്ടേഷൻ 

ട്രോൾബാൻ കാലയളവിന് ശേഷം കടൽ പട്രോളിംഗിനും കടൽ രക്ഷാപ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്നതിന് വ്യവസ്ഥകൾക്ക് വിധേയമായി ആഗസ്ത് ഒന്ന് മുതൽ 2027 ജൂൺ ഒമ്പത് അർദ്ധ രാത്രിവരെയുള്ള കാലയളവിലേയ്ക്ക് ഒരു യന്ത്രവൽകൃതബോട്ട് വാടക വ്യവസ്ഥയിൽ നൽകുന്നതിന് ബോട്ടുടമകളിൽ നിന്ന് മുദ്രവെച്ച ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 17 ഉച്ച രണ്ട് മണി. ഫോൺ: 04972 732487, 9496007039.

 ​സി-ഡിറ്റ് ഡിപ്ലോമ കോഴ്സുകൾ 

സി-ഡിറ്റിൻറെ കണ്ണൂർ താഴെചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡിസിഎ, ഡിടിപി, അക്കൌണ്ടിങ്ങ് (ടാലി), ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്സുകൾക്ക് എസ്എസ്എൽസി മിനിമം യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9947763222.

 ഡോക്ടർ നിയമനം 

​പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ എൽഎസ്.ജിഡി പ്രൊജക്ടിൽ ഉൾപ്പെടുത്തി സായാഹ്ന ഒ പി യുടെ പ്രവർത്തനത്തിനായി ഡോക്ടറെ നിയമിക്കുന്നു. യോഗ്യത: എംബിബിഎസ്,​ ടിസിഎംസി രജിസ്ട്രേഷൻ​. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും, ബയോഡാറ്റയും സ​ഹിതം​ ജൂലൈ 16 ന് രാവിലെ 11.30 ന് കണ്ണൂർ ജില്ലാ കലക്ട്രേറ്റിൽ എത്തണം.

 ഫോക്‌ലോർ അക്കാദമി അപേക്ഷ ക്ഷണിച്ചു 

സാംസ്‌കാരിക വകുപ്പ് കേരള ഫോക്‌ലോർ അക്കാദമി മുഖേന നടപ്പിലാക്കി വരുന്ന റൂറൽ ആർട്ട് ഹബ്ബ് പദ്ധതിയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് www.keralafolklore.org.  സന്ദർശിക്കണം.

പോളി ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ 

കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജിൽ ലാറ്ററൽ എൻട്രി വഴി ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ  ജൂലൈ 13 ന്. കണ്ണൂർ ഗവ. പോളിടെക്നിക് കോളേജിൽ വെച്ച് നടക്കുന്ന സ്പോട്ട് അഡ്മിഷന്റെ രജിസ്ട്രേഷൻ സമയം രാവിലെ എട്ടര മുതൽ 10 വരെയാണ്.
പ്ലസ് ടു/ വിഎച്ച്എസ്ഇ, ഐടിഐ / കെജിസിഇ വിഭാഗത്തിൽ നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും ബ്രാഞ്ച് മാറ്റവും മറ്റ് പോളിടെക്‌നിക് കോളേജുകളിൽ അഡ്മിഷൻ എടുത്ത് സ്ഥാപനമാറ്റം ആഗ്രഹിക്കുന്നവർക്കും അഡ്മിഷനിൽ പങ്കെടുക്കാം. ജൂലൈ 10 വരെ പുതിയ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിദ്യാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും മതിയായ ഫീസുമായി രക്ഷിതാക്കൾ സഹിതം എത്തണം. ഒഴിവുകൾ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് https://le.polyadmission.org സന്ദർശിക്കണം. ഹെല്പ് ഡസ്ക് നമ്പർ: 9744340666, 9497648738, 9946484890.

 ട്യൂട്ടർ നിയമനം 

പട്ടികജാതി വികസന വകുപ്പിന് കീഴിൽ അഴീക്കോട് വൻകുളത്തുവയലിൽ സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് പ്രീ മെട്രിക് ഹോസ്റ്റലിൽ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്ക് ഗണിതശാസ്ത്രത്തിൽ ട്യൂഷൻ നിൽക്കുന്നതിന് ട്യൂട്ടറെ നിയമിക്കുന്നു. ഗണിത ശാസ്ത്രത്തിൽ ബിരുദവും ബിഎഡും ആണ് യോഗ്യത. 6000 രൂപയാണ് വേതനം.  നിർദിഷ്ട യോഗ്യതയുള്ളവരുടെ അഭാവത്തിൽ അതേ വിഷയത്തിലെ ബിരുദാനന്തര ബിരുദക്കാരെയും ബിരുദക്കാരെയും പരിഗണിക്കും. സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷ ജൂലൈ 14 നകം കണ്ണൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 9188920086.

 അസിസ്റ്റൻറ് പ്രിസൺ ഓഫീസറുടെ 5 ഒഴിവുകൾ 

കണ്ണൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിൽ മാനസിക അനാരോഗ്യമുള്ള തടവുകാരെ നിരീക്ഷിക്കുന്നതിന് അഞ്ച് പ്രിസൺ ഓഫീസർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. 55 വയസ്സിൽ താഴെയുള്ള, എസ്.എസ്.എൽ.സി പാസായതും മെഡിക്കൽ കാറ്റഗറി SHAPE-1 ആയതുമായ വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം. വിമുക്തഭടന്മാർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ രജിസ്ട്രേഷൻ ചെയ്ത എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ കാർഡിന്റെ പകർപ്പും വിമുക്തഭട തിരിച്ചറിയൽ കാർഡ് പകർപ്പും സഹിതം ജൂലൈ 15 മുൻപ് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0497 2700069.

വൈദ്യുതി മുടക്കം 

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ചെമ്പിലോട് എസ്റ്റേറ്റ് ട്രാൻസ്ഫോർമർ പരിധിയിൽ ജൂലൈ 10 ന് രാവിലെ ഏഴ് മുതൽ ഉച്ച 12 വരെയും തൈക്കണ്ടി സ്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഏഴ് മുതൽ ഉച്ച രണ്ട് വരെയും ചകിരി, ചാലക്കുന്നു ലോണ്ടറി, ചിന്മയ, ശബരി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:30 മുതൽ ഉച്ച രണ്ട് വരെയും ഭാഗികമായി വൈദ്യുതി തടസം നേരിടും. 

കണ്ണൂർ സെക്ഷൻ പരിധിയിൽ വരുന്ന തളാപ്പ് ക്ഷേത്രം, കൃപ നഴ്സിംഗ് ഹോം, തളാപ്പ് മിക്സഡ് യു പി സ്കൂൾ, സിപിഐഎം ജില്ലാ ഓഫീസ്, ശ്രീറോഷ് ശ്രീപദ്മം, തളാപ്പ് വയൽ, പൊതുയോട്ടു കാവ്, വീനസ് പ്രൊഡക്ട്, ഓലച്ചേരി കാവ്, ശ്രീറോഷ് ലോറൽ, ജവഹർ ലൈബ്രറി, യോഗശാല റോഡ് ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

date