അഭിമുഖ പരീക്ഷ
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലാ ഓഫീസർ ഗ്രേഡ് II (കാറ്റഗറി നമ്പർ 43/2025) തസ്തികയുടെ 17.04.2026 തീയതിയിൽ പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാർത്ഥികളുടെ അഭിമുഖ പരീക്ഷ ജൂലൈ 22ന് തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ രാവിലെ 8 മുതൽ നടത്തും. അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകുന്നതിനുള്ള ഇന്റർവ്യൂ മെമ്മോ 'ദേവജാലിക' പ്രഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. അഭിമുഖ പരീക്ഷയുടെ ഷെഡ്യൂൾ www.kdrb.kerala.gov.in ൽ പ്രസിദ്ധീകരിക്കും. ഷെഡ്യൂളിൽ നൽകിയിട്ടുള്ള രജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിൽ ആയിരിക്കും അഭിമുഖ പരീക്ഷ നടത്തുന്നത്. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സലും, ഇന്റർവ്യൂ മെമ്മോയും സഹിതം നിശ്ചയിക്കപ്പെട്ട സമയത്ത് നേരിട്ട് ഹാജരാകണം. അഭിമുഖ പരീക്ഷയുടെ സമയം, സ്ഥലം, തീയതി എന്നിവ മാറ്റി നൽകുന്നതല്ല. അഭിമുഖ പരീക്ഷ സംബന്ധിച്ച അറിയിപ്പ് പ്രൊഫൈലിൽ നൽകിയിട്ടുള്ള രജിസ്റ്റേർഡ് മൊബൈൽ നമ്പരിലേക്ക് എസ്എംഎസ് മുഖേനയും അയക്കും. ജൂലൈ 20 വരെ എസ്എംഎസ് അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡുമായി ബന്ധപ്പെടണം.
പി.എൻ.എക്‌സ്. 2486/2026
- Log in to post comments