Post Category
ജാനകിയമ്മക്ക് കേരളത്തിന്റെ ആദരം; അന്തിമോപചാരം അർപ്പിച്ച് മന്ത്രി റോജി.എം.ജോൺ
വിഖ്യാത ഗായിക എസ്.ജാനകിക്ക് സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ അന്തിമോപചാരം അർപ്പിച്ചു.മൈസൂർ മഹാരാജാ ഗ്രൗണ്ടിൽ നടന്ന പൊതു ദർശന ചടങ്ങിൽ എത്തിയാണ് റോജി.എം.ജോൺ പുഷ്പചക്രം സമർപ്പിച്ചത്.
തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകിയെന്ന് റോജി.എം.ജോൺ അനുശോചിച്ചു. ഭാഷകളുടെ അതിരുകൾ മറികടന്ന് സംഗീതത്തിന് അവർ നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ പറഞ്ഞു.
പി.എൻ.എക്‌സ്. 2512/2026
date
- Log in to post comments