Skip to main content

ദേശീയ വായന മഹോത്സവം; ജില്ലാതല ക്വിസ് മത്സരം നടത്തി

 

 

ദേശീയ വായന മഹോത്സവം 2026 നോടനുബന്ധിച്ച് പി.എൻ. പണിക്കർ ഫൗണ്ടേഷൻ, പൊതുവിദ്യാഭ്യാസം, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പുകളുടെയും, സാക്ഷരത മിഷൻ, കുടുംബശ്രീ മിഷൻ്റെയും സഹകരണത്തോടെ സംസ്ഥാന വ്യാപകമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് സ്കൂളിൽ നടന്ന തൃശ്ശൂർ ജില്ലാതല ക്വിസ് മത്സരം മുൻ എം.എൽ.എ. ടി.വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ഡി.ഇ.ഒ. രോഹിത് നന്ദകുമാർ അധ്യക്ഷത വഹിച്ചു. 

 

പി.എൻ. പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി കെ.ജി ബാബുരാജ്,

ജ്യോതിരാജ് തെക്കൂട്ട്, ഡോ. വിനു ജോണി, ഡോ. ഉസ്‌മാൻ, എൻ.പി. രാമചന്ദ്രൻ, ജോഷി കൊല്ലാറ, അസി. പ്രൊഫസർ രാജേഷ് നാവത്ത്, പി.വിരാജു തുടങ്ങിയവർ സംസാരിച്ചു.

 

പി.എൻ. ശ്രീഹരി (അന്തിക്കാട് ഹൈസ്കൂൾ ) ഒന്നാംസ്ഥാനവും വി.എൽ. ആകാശ് (സൈൻ്റ് അൽഫോൻസ ഹയർ സെക്കൻഡറി സ്കൂൾ അരിമ്പൂർ) രണ്ടാം സ്ഥാനവും കെ.എസ്. അഭിനന്ദ 

(ഒ.എൽ.എഫ്.എച്ച്.എസ്. മതിലകം) മൂന്നാം സ്ഥാനവും നേടി. മത്സരവിജയികളായ

കുട്ടികൾക്കുള്ള സമ്മാനങ്ങൾ ജൂലൈ 18 ന് നടക്കുന്ന വായനമഹോത്സവ സമാപന വേദിയിൽ നൽകും. 

ഷീന കാർത്തികേയൻ, കെ.എ. ബഷീർ, അനിത വർമ്മ, രാധ ടീച്ചർ, ശശികുമാർ, സജീവ് മാധവൻ, സേതു അയ്യർ തുടങ്ങിയവർ പരീക്ഷ നിയന്ത്രിച്ചു.

 അസി. പ്രൊഫെസർ രാജേഷ് നാവത്ത് ക്വിസ് മാസ്റ്ററായിരുന്നു.

date