Post Category
മികവ് 2026: വിദ്യാഭ്യാസ അവാർഡ് വിതരണം സംഘടിപ്പിച്ചു
മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിനായി മത്സ്യഫെഡ് നടപ്പാക്കിയ മികവ് 2026 പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. കരുനാഗപ്പള്ളി ലാലാജി സ്മാരക ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് സി ആർ മഹേഷ് എം എംഎൽഎ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും തീരദേശ മേഖലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടർ പിന്തുണ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് എസ് എസ് എൽ സി, പ്ലസ് ടു തലങ്ങളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും പുരസ്കാരവും എം എൽ എ കൈമാറി.
മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ അധ്യക്ഷനായി. മത്സ്യഫെഡ് ഭരണസമിതിയംഗം ജി രാജാദാസ്, ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments