Skip to main content
..

ജില്ലാതല ക്വിസ് മത്സരം: സർട്ടിഫിക്കറ്റുകൾ നൽകി 

 

പി.എൻ.പണിക്കർ അനുസ്‌മരണ  വായനദിന-മാസാചരണത്തിന്റെ ഭാഗമായി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി 'വായിച്ചു വളരുക' പൊതുവിജ്ഞാന ക്വിസ് മത്സരം സർക്കാർ ടൗൺ യു.പി സ്കൂളിൽ നടന്നു.ഇൻഫർമേഷൻ  പബ്ലിക് റിലേഷൻസ് വകുപ്പ്, പി എൻ പണിക്കർ ഫൗണ്ടേഷൻ, ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, സാക്ഷരത മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള മത്സരത്തിൽ 83 സ്ക്കൂളുകളിൽ നിന്നായി 159 വിദ്യാർത്ഥികൾ പങ്കെടുത്തു. 

പ്രാക്കുളം എൻ എസ് എസ് ഹയർ സെക്കൻ്ററി സ്കൂളിലെ ചൈത്രേഷ് എസ് ആർ ഒന്നാം സ്ഥാനവും ചടയമംഗലം മഹാത്മാ ഗാന്ധി ഹയർ സെക്കൻ്ററി സ്കൂളിലെ മിഥുൻ കൃഷ്ണ എസ് രണ്ടാം സ്ഥാനവും നേടി. 
ജില്ലാതല മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർക്ക് ജൂലൈ 18-ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.

പി എൻ പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി ജ്യോതി കെ എസ്, വൈസ് ചെയർമാൻ ഡോ ആർ മണിയപ്പൻ, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ജി ആർ കൃഷ്ണകുമാർ, ഷാജി ജോർജ്, അജിതകുമാരി ആർ, സുഗതകുമാരി എ എസ്, പത്മജ എസ് കെ, പ്രമീള, സുധീർ സോമരാജൻ, റാഷിദ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

date