Skip to main content

മത്സ്യബന്ധന ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു

 

ആലപ്പുഴ ജില്ലാ പഞ്ചായത്ത് മത്സ്യമേഖലയിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വടക്കൻ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന ഫൈബർ റീ എൻഫോഴ്സ്ഡ് വള്ളം, മത്സ്യബന്ധന വല നൽകൽ പദ്ധതിയുടെ വിതരണോദ്ഘാടനം തുറവൂർ പഞ്ചായത്ത് വാലയിൽ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എ. മഹേന്ദ്രൻ നിർവഹിച്ചു. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുധർമണി ബാബുരാജ് അധ്യക്ഷയായി. 
ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം 69.55 ലക്ഷം രൂപ മത്സ്യമേഖലയ്ക്കായി വകയിരുത്തിയിട്ടുണ്ട്. ഇതിൽ മത്സ്യവിത്ത് നിക്ഷേപത്തിനാണ് 10 ലക്ഷം രൂപ. വടക്കൻ മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതികളിൽ ആറ് ഗുണഭോക്താക്കൾക്ക് പ്ലാൻ ഫണ്ടായി  2,32,500 രൂപ എഫ്ആർപി വള്ളം നൽകുന്നതിനും 37.35 ലക്ഷം രൂപ  ജില്ലയിൽ 83 പേർക്ക് മത്സ്യബന്ധന വല നൽകുന്നതിനും വകയിരുത്തിയിട്ടുണ്ട്. ജില്ലാപഞ്ചായത്ത് പദ്ധതികൾ  വഴി 51 കുടുംബങ്ങൾക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കാനും സാധിച്ചിട്ടുണ്ട്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ, പട്ടണക്കാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ ജ്യോതിമോൾ, എസ്.രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജെയിംസ് ചിങ്കുതറ, ജോൺ തോമസ്, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ടി വിക്രമൻ, തുറവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സീമോൾ ജോസി, ജെ. എ ജയകൃഷ്ണൻ, മോളി രാജേന്ദ്രൻ, വത്സല പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു. 

(പിആർ/എഎൽപി/1357)

date