Post Category
സാരി ഡ്രേപ്പിംഗ് പരിശീലനം
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്ഥാപനമായ ആലപ്പുഴ ചെറിയ കലവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂലൈ 13ന് അന്താരാഷ്ട്ര നൈപുണ്യ ദിനാചരണത്തോടനുബന്ധിച്ച് നാച്യുറൽസ് ബ്യൂട്ടി അക്കാദമിയുമായി സഹകരിച്ച് സൗജന്യ സാരി ഡ്രേപ്പിംഗ് പരിശീലനം സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെയുള്ള പരിശീലനം പൂർണമായും സൗജന്യമാണ്. താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9495999682 എന്ന നമ്പറിൽ ബന്ധപ്പെടുക.
(പിആർ/എഎൽപി/1358)
date
- Log in to post comments