Skip to main content

സ്വയംതൊഴിൽ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്ട്രേഷൻ നിലവിലുള്ള ഉദ്യോഗാർഥികളിൽ നിന്നും മൾട്ടി പർപ്പസ് സർവ്വീസ് സെന്റേഴ്സ്/ജോബ് ക്ലബ് പദ്ധതി പ്രകാരം വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി സ്വയംതൊഴിൽ തുടങ്ങുന്നതിന്  അപേക്ഷ ക്ഷണിച്ചു.   അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 1,00,000 രൂപയിൽ കൂടുതലാകാൻ പാടില്ല. പ്രായപരിധി 21-45 വയസ്സ്.  രണ്ട് പേരിൽ കുറയാത്ത അംഗങ്ങൾ വീതം ഉണ്ടായിരിക്കണം.  രജിസ്ട്രേഷൻ കാർഡ്, അസ്സൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരായാൽ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്നും എല്ലാ പ്രവൃത്തിദിവസങ്ങളിലും അപേക്ഷാ ഫോം സൗജന്യമായി ലഭിക്കും.   സമർപ്പിക്കുന്ന പ്രോജക്ടിനനുസരിച്ച് പരാമവധി 10,00,000 രൂപ വരെ വായ്പയ്ക്ക് അർഹത ഉണ്ടായിരിക്കും. 25 ശതമാനം (പരമാവധി 2 ലക്ഷം രൂപ) സർക്കാർ സബ്സിഡി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നേരിട്ട് ഹാജരായി സമർപ്പിക്കണം. 

(പിആർ/എഎൽപി/1359)

date