സൗജന്യ തയ്യൽ പരിശീലനം: ആര്യാട് ബ്ലോക്ക് പഞ്ചായത്തിൽ 13ന് അഭിമുഖം
എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ വനിതകൾക്കായി 31 ദിവസത്തെ സൗജന്യ തയ്യൽ പരിശീലനം നൽകുന്നു.
ചുരിദാർ, നൈറ്റി, ഫ്രോക്ക്, ബ്ലൗസ്, ഷർട്ട്, ട്രൗസർ, പെറ്റിക്കോട്ട് മുതലായവ ഉൾപ്പെടുന്നതാണ് പരിശീലനം. 18 വയസ്സിനും 49 വയസ്സിനും ഇടയിലുള്ള യുവതികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. തയ്യൽ പരിശീലനത്തോടൊപ്പം സ്വന്തമായി സംരംഭങ്ങൾ തുടങ്ങുന്നതിനെക്കുറിച്ചും വിവിധ ലോൺ സ്കീമുകളെക്കുറിച്ചുമുള്ള പ്രത്യേക ക്ലാസുകളും ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.
താൽപര്യമുള്ളവർ
പാസ്പോർട്ട് സൈസ് ഫോട്ടോ (3 എണ്ണം), ആധാർ കാർഡ് കോപ്പി (2 എണ്ണം), റേഷൻ കാർഡ് കോപ്പി (2 എണ്ണം), എസ്.എസ്.എൽ.സി. ബുക്ക് കോപ്പി (1 എണ്ണം), സേവിങ്സ് ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് കോപ്പി (1 എണ്ണം) എന്നിവയും, ലഭ്യമാണെങ്കിൽ തൊഴിലുറപ്പ് കാർഡ് കോപ്പി (1 എണ്ണം), കുടുംബശ്രീ അംഗമാണെങ്കിൽ ത്രിഫ്റ്റ് ബുക്ക് കോപ്പി (1 എണ്ണം) എന്നിവയും സഹിതം ജൂലൈ 13-ന് രാവിലെ 10.30-ന് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടറെയോ (ഫോൺ: 8330011815) ഫാക്കൽറ്റിയെയോ (ഫോൺ: 9746487851, 7034350967)
- Log in to post comments