Skip to main content

എന്റെ പുസ്തകം’ റീൽ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു

വായനമാസാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ആലപ്പുഴ ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ ‘എന്റെ പുസ്തകം’ ജില്ലാതല പുസ്തകാസ്വാദന റീൽ മല്‍സരം സംഘടിപ്പിക്കുന്നു. ഹൈസ്കൂള്‍ (എട്ടാംക്ലാസ് മുതൽ പ്ലസ് ടു വരെ), കോളേജ് വിദ്യാർഥികൾക്ക് രണ്ട് വിഭാഗങ്ങളിലായാണ് മല്‍സരം. അടുത്തകാലത്ത് വായിച്ച പുസ്തകത്തെക്കുറിച്ചുള്ള ഒന്നരമിനുട്ടില്‍ കവിയാത്ത ഒരു ആസ്വാദന റീൽ വീഡിയോ തയ്യാറാക്കി ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ വാട്സാപ്പ് നമ്പറിലേക്ക് (9074594578) അയക്കുകയാണ് വേണ്ടത്. അയക്കുന്നയാളുടെ പേരും വിലാസവും വിഭാഗവും ഫോണ്‍നമ്പറും രേഖപ്പെടുത്തണം. രണ്ട് വിഭാഗത്തിലും തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച രണ്ട് സ്ഥാനക്കാര്‍ക്ക് സമ്മാനവും ഫലകവും സര്‍ട്ടിഫിക്കറ്റും നല്‍കും. അവസാന തീയതി ജൂലൈ 15 വൈകിട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2251349. 

(പിആർ/എഎൽപി/1382)

 

date