Skip to main content

*കുടുംബശ്രീ ശിൽപ്പശാല തിങ്കളാഴ്ച*

കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനവും പ്രവർത്തന മികവും കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാർക്കും കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാർക്കും ജില്ലാതല ഏകദിന ശിൽപ്പശാല സംഘടിപ്പക്കുന്നു. ജൂലൈ 13ന് രാവിലെ 10ന് മുട്ടിൽ എം.ആർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കൃഷിവകുപ്പ് മന്ത്രി ടി.സി ദ്ദീഖ് അധ്യക്ഷനാവും. ശിൽപ്പശാലയുടെ ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നിർവഹിക്കും. കുടുബശ്രീയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും തമ്മിലുള്ള ഫലപ്രദമായ ഏകോപനം, സംയുക്ത പ്രവർത്തനങ്ങളുടെ സാധ്യതകൾ, പ്രാദേശിക വികസനത്തിൽ കുടുംബശ്രീയുടെ പങ്ക്, ജനകീയ വികസന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ എന്നിവ ശിൽപശാല ചർച്ച ചെയ്യും. പരിപാടിയുടെ ഭാഗമായി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും.

date