Post Category
*വായന ക്വിസ് മത്സരം സംഘടിപ്പിച്ചു*
പി എൻ പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വായന ദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളേജിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി എൻ പണിക്കർ ഫൗണ്ടേഷൻ വയനാട് ജില്ലാ സെക്രട്ടറി അർജുൻ പി ജോർജ് അധ്യക്ഷനായി. കോളജ് പ്രിൻസിപ്പൽ ഫാ. ഷാജൻ നോറോണ മുഖ്യപ്രഭാഷണം നടത്തി.
തൊണ്ടർനാട് എം ടി ഡി എം എച്ച്എസ്എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജെ ദിൽനാഥ് ഒന്നാം സ്ഥാനവും കബനിഗിരി നിർമ്മല ഹൈസ്കൂളിലെ ദേവ്കൃഷ്ണ ലിനേഷ് രണ്ടാംസ്ഥാനവും നേടി. ബത്തേരി അസംപ്ഷൻ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അഞ്ജന ഷിനോജിനാണ് മൂന്നാം സ്ഥാനം. പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ ഭാരവാഹികളായ ജോബി തോമസ്, അനു ജോയ്, ആഷ്ലി ഹെലൻ എന്നിവർ സംസാരിച്ചു.
date
- Log in to post comments