Skip to main content

വർക്കല ആയുർവേദ ആശുപത്രിയിൽ ഒഴിവുകൾ; അഭിമുഖം 22 ന്

വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് എച്ച്.എം.സി വഴി ദിവസവേതന അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഫിസിയോതെറാപ്പിസ്റ്റ്, ആയുർവേദ തെറാപ്പിസ്റ്റ് (ഫീമെയിൽ), പഞ്ചകർമ്മ അറ്റൻഡർ (ഫീമെയിൽ), സാനിറ്റേഷൻ വർക്കർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം ജൂലൈ 22ന്  ജില്ലാ പഞ്ചായത്തിലെ കോൺഫറൻസ് ഹാളിൽ വച്ച് നടത്തും. 

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഫിസിയോതെറാപ്പി ബിരുദം/ബിരുദാനന്തര ബിരുദമാണ് ഫിസിയോതെറാപ്പിസ്റ്റ് തസ്തികയുടെ യോഗ്യത. ആയുർവേദ തെറാപ്പിസ്റ്റിന് കേരള സർക്കാർ നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. പഞ്ചകർമ്മ അറ്റൻഡർ തസ്തികയ്ക്ക് എസ്.എസ്.എൽ.സിയും പഞ്ചകർമ്മ കോഴ്‌സുമാണ് യോഗ്യത. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള കോഴ്‌സും പരിഗണിക്കും. സാനിറ്റേഷൻ വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി ജയിച്ചിരിക്കണം. 

ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് രാവിലെ 10 മണിക്കും ആയുർവേദ തെറാപ്പിസ്റ്റ്, പഞ്ചകർമ്മ അറ്റൻഡർ തസ്തികകളിലേക്ക് 12 മണിക്കും സാനിറ്റേഷൻ വർക്കർ തസ്തികയിലേക്ക് ഉച്ചയ്ക്ക് 2 മണിക്കുമാണ് അഭിമുഖം നടത്തുകയെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. 

ഉദ്യോഗാർത്ഥികൾ അപേക്ഷ, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് ഇന്റർവ്യൂവിന് നേരിട്ട് ഹാജരാക്കണം. പ്രായപരിധി 45 വയസ്. കൂടുതൽ വിവരങ്ങൾക്ക്: 0470-2605363.

date