മെഡിക്കല്‍ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനം; സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനം നല്‍കുന്നതിനായി സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. വിഷന്‍ പദ്ധതി പ്രകാരം പ്ലസ് ടു/ വി.എച്ച്.എസ്.ഇ പഠനത്തിനൊപ്പം രണ്ട് വര്‍ഷത്തെ മെഡിക്കല്‍/ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിന് ഓരോ വര്‍ഷവും 10000 രൂപ വീതം ധനസഹായം അനുവദിക്കും. പ്ലസ് ടു/ വി.എച്ച്.എസ്.ഇ പഠനത്തിനുശേഷം മെഡിക്കല്‍/ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിന് പരമാവധി 54000 രൂപ ധനസഹായവും ലഭ്യമാക്കും.
മെഡിക്കല്‍/ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലന സ്ഥാപന മേധാവികള്‍ സ്ഥാപനങ്ങളുടെ വിവരങ്ങള്‍, പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷം, മുന്‍ പരീക്ഷ പരിശീലന വിജയികളുടെ വിവരങ്ങള്‍ അടങ്ങിയ സ്ഥാപനത്തിന്റ ബ്രോഷര്‍ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മുമ്പാകെ ജൂലൈ 25നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍:0474-2794996.
- Log in to post comments