Skip to main content

പ്രീ-മെട്രിക് ഹോസ്റ്റല്‍ പ്രവേശനം

ശാസ്താംകോട്ടയിലെ   ആണ്‍കുട്ടികള്‍ക്കായുളള   പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും പെണ്‍കുട്ടികള്‍ക്കായുള്ള കുന്നത്തൂര്‍, പോരുവഴി പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്കും 2026-27 അദ്ധ്യയനവര്‍ഷങ്ങളില്‍  നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അഞ്ച് മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ, ജനറല്‍ വിദ്യാര്‍ത്ഥികളാണ് അപേക്ഷിക്കേണ്ടത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം, 2025 മാര്‍ച്ചിലെ വാര്‍ഷിക പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് എന്നിവ സഹിതം ശാസ്താംകോട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, ഭക്ഷണം, യൂണിഫോം, നൈറ്റ്ഡ്രസ്, ട്യൂഷന്‍ സൗകര്യം എന്നിവ സൗജന്യമായിരിക്കും. ഫോണ്‍:  9188920053, 9497287693.
 

 

date