Skip to main content

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം

 ജില്ലയിലെ പോക്സോ സ്പെഷ്യല്‍ കോടതി (അഡീ.ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി-ഒന്ന്), പുനലൂര്‍, കൊട്ടാരക്കര, കൊല്ലം, കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് (പോക്ലോ) സ്പെഷ്യല്‍ കോടതികള്‍ എന്നിവിടങ്ങളിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന്  യോഗ്യരായ   അഭിഭാഷകരുടെ പാനലില്‍ ഉള്‍പ്പെടുത്തുന്നതിലേക്കായി ഏഴ് വര്‍ഷത്തില്‍ കുറയാത്ത അഭിഭാഷക പരിചയമുള്ള വരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, വയസ്, ജനന തീയതി, ജാതി/മതം, യോഗ്യത, എന്റോള്‍മെന്റ് നമ്പരും തീയതിയും, പ്രവൃത്തിപരിചയം, താമസസ്ഥലം ഉള്‍പ്പെടുന്ന പൊലീസ് സ്റ്റേഷന്റെ പേര് എന്നിവ ഉള്‍പ്പെടുത്തിയ ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്ളടക്കം ചെയ്യണം. അപേക്ഷകള്‍ ജൂലൈ 22 നകം ജില്ലാകലക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍: 0474 2793473.
 

 

date