Skip to main content

ലോകായുക്ത ക്യാമ്പ് സിറ്റിങ്

കേരള ലോകായുക്ത ജൂലൈ മാസം തൃശൂർ, മൂവാറ്റുപുഴ, കോട്ടയം എന്നിവിടങ്ങളിൽ ക്യാമ്പ് സിറ്റിങ് നടത്തും. ജൂലൈ 21, 22ന് തൃശൂർ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും 23ന് മൂവാറ്റുപുഴ വൈ.എം.സി.എ കോൺഫറൻസ് ഹാളിലും 24ന് കോട്ടയം പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് മിനി കോൺഫറൻസ് ഹാളിലും സിറ്റിങ് നടത്തും. രാവിലെ 10.30ന് ആണ് സിറ്റിങ്. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാറും ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോനും സിറ്റിങ്ങിൽ പങ്കെടുക്കും. സിറ്റിങ് ദിവസങ്ങളിൽ നിശ്ചിത ഫോമിലുള്ള പുതിയ പരാതികൾ സ്വീകരിക്കുമെന്ന് ലോകായുക്ത രജിസ്ട്രാർ അറിയിച്ചു.

പി.എൻ.എക്‌സ്. 2561/2026

date