Skip to main content

സിഎം റിസർച്ചർ സ്കോളർഷിപ്പ്: റിന്യുവൽ അപേക്ഷ ക്ഷണിച്ചു

സി.എം. റിസർച്ചർ സ്‌കോളർഷിപ്പിന്റെ 2025 ജനുവരി ബാച്ചിൽ ആദ്യ രണ്ട് ഗഡുക്കൾ ലഭിച്ച എല്ലാ ഗവേഷണ വിദ്യാർത്ഥികളിൽ നിന്നുമുള്ള സ്‌കോളർഷിപ്പിന്റെ രണ്ടാം വർഷ റിന്യൂവലിനായുള്ള അപേക്ഷകളും, 2025 ജൂലൈ ബാച്ചിലെ ഗവേഷണ വിദ്യാർത്ഥികൾക്ക് രണ്ടാം ഗഡു അനുവദിക്കുന്നതിനായുള്ള അപേക്ഷകളും, 2024 ബാച്ചിലെ ഗവേഷണ വിദ്യാർത്ഥികൾക്ക് മൂന്നാം ഗഡു അനുവദിക്കുന്നതിനുമായുള്ള റിന്യൂവൽ അപേക്ഷ ക്ഷണിച്ചു.

ഗഡുക്കൾ വിതരണം ചെയ്യുന്നതിനായി അറ്റന്റൻസ് ആൻഡ്  പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 25 വൈകിട്ട് 5 വരെ. ഇത് സംബന്ധിച്ച വിജ്ഞാപനം collegiateedu.kerala.gov.inwww.dcescholarship.kerala.gov.in വെബ്സൈറ്റുകളിൽ ലഭ്യമാണ്. കൂടുതൽവിവരങ്ങൾക്ക്: 9447096580, 9188900228. cmresearcherscholarship@gmail.com

പി.എൻ.എക്‌സ്. 2562/2026

date