Skip to main content

*ഭിന്നശേഷിക്കാരുടെ ശാക്തീകരണം; ദേശീയ പുരസ്കാരങ്ങൾക്ക് അപേക്ഷിക്കാം*

2026 ലെ ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായുള്ള ദേശീയ പുരസ്കാരങ്ങൾക്കായുള്ള അപേക്ഷകളും നാമനിർദ്ദേശങ്ങളും www.awards.gov.in എന്ന വെബ് സൈറ്റ് വഴിയോ രാഷ്ട്രീയ പുരസ്കാർ പോർട്ടൽ വഴിയോ ജൂലൈ 31 വരെ ഓൺലൈനായി സമർപ്പിക്കാം. പോർട്ടലിൽ ലഭ്യമായ നിശ്ചിത മാതൃകയിലുള്ള എല്ലാ വിവരങ്ങളും നാമനിർദ്ദേശത്തിൽ ഉൾപ്പെടുത്തേണ്ടതും ശ്രദ്ധേയവും പ്രചോദനാത്മകവുമായ നേട്ടങ്ങൾ വിവരണാത്മകമായി വ്യക്തമായി എടുത്തുപറയേണ്ടതുമാണ്. നേട്ടങ്ങളെക്കുറിച്ചുള്ള അനുബന്ധ  രേഖകളും പോർട്ടലിൽ അപ് ലോഡ് ചെയ്യണം.  യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് വിശദാംശങ്ങളും www.depwd.gov.in ലും രാഷ്ട്രീയ പുരസ്കാർ പോർട്ടലിലും ലഭ്യമാണ്. 

 

date