Post Category
*വിദ്യാർത്ഥികൾക്ക് ആരോഗ്യ-ശുചിത്വ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു*
സുൽത്താൻ ബത്തേരി ഗവ സർവജന ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ആരോഗ്യ-ശുചിത്വ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹയർ സെക്കൻഡറി തലത്തിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. പുതിയ അധ്യയന വർഷത്തിൽ കുട്ടികളുടെ മാനസിക ഉല്ലാസവും വ്യക്തിത്വ വികാസവും ലക്ഷ്യമിട്ടായിരുന്നു ക്ലാസ്സ്. വിനായക ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം ഡോ. എം മസൂദ ക്ലാസിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ പി.എ അബ്ദുൾനാസർ പരിപാടി ഉദ്ഘാടനം ചെയ്തു. സൗഹൃദ ക്ലബ് കോ ഓർഡിനേറ്റർ പി.ജി ഷാനി, കരിയർ ഗൈഡൻസ് കോ ഓർഡിനേറ്റർ യു.പി വിജി എന്നിവർ സംസാരിച്ചു.
date
- Log in to post comments