Post Category
പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്
ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള സെന്‍ട്രല്‍ പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ് എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ഇ - ഗ്രാന്‍സ് പോര്‍ട്ടല്‍ മുഖേന സ്ഥാപനതലത്തില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ആഗസ്റ്റ് 15. വിവരങ്ങള്‍ക്ക്: ജില്ലാ പട്ടികജാതി വികസന ഓഫീസ്/ അതത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്. ഫോണ്‍: 0474 2794996.
date
- Log in to post comments