Skip to main content

വി.ബി.ജി.റാം ജി പരിശീലനം; മന്ത്രി ഒ.ജെ ജനീഷ് ഉദ്ഘാടനം ചെയ്തു

'വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ (ഗ്രാമീണ്‍)' (വി.ബി.ജി.റാം ജി) പദ്ധതിയുമായി ബന്ധപ്പെട്ട്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ് അധ്യക്ഷത വഹിച്ചു.

മാള ബ്ലോക്ക് ബി.ഡി.ഒ. ഉമ ഉണ്ണികൃഷ്ണന്‍, ജോയിന്റ് ബി.ഡി.ഒ. രേഷ്മ രവീന്ദ്രന്‍, കുഴൂര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.ജെ. ജലീല്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

ജില്ലാ പഞ്ചായത്തംഗം കാവ്യരഞ്ജിത്, മാള ബ്ലോക്ക് വൈസ് പ്രസിഡന്റ് ബൈജു എടത്താടന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പോള്‍സണ്‍ കൊടിയന്‍, ധന്യ ദേവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date