Skip to main content

ജനസംഖ്യാപക്ഷാചരണം: ജില്ലാതല ബോധവത്കരണ പരിപാടി എ.ഡി. തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു

 

ജനസംഖ്യാപക്ഷാചരണത്തോടനുബന്ധിച്ചു നടന്ന ജില്ലാതല ബോധവത്കരണപരിപാടി പാതിരപ്പള്ളി ആൽഫ ജീനിയസ് ഇന്റഗ്രേറ്റഡ് സ്കൂളിൽ എ.ഡി. തോമസ് എം.എൽ.എ.   ഉദ്ഘാടനം ചെയ്തു. 

മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എൻ. ഷൈലജ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി സേതുനാഥ്, ഡെപ്യുട്ടി ജില്ല മെഡിക്കൽ ഓഫീസർ ഡോ. കെ അനൂപ്, സ്കൂൾ ഡയറക്ടർ ഡോ. റോജസ് ജോസ്, ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷൻ മീഡിയ ഓഫീസർമാരായ ഡോ. ഐ ചിത്ര, ഡോ. ആർ സേതുനാഥ്, ജൂനിയർ കൺസൾട്ടന്റ്  ആഗ്നൽ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. 

വല്ലേത്തോട് കുടുംബാരോഗ്യകേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ. നീന ചന്ദ്രൻ  വിദ്യാർഥികൾക്കായി ബോധവത്ക്കരണ ക്ലാസ് നയിച്ചു. ജനസംഖ്യാപക്ഷാചരണത്തോടനുബന്ധിച്ച് കോളേജ്-ഹയർസെക്കണ്ടറി വിദ്യാർഥികൾക്കായുള്ള പ്രശ്നോത്തരി, സംവാദമത്സരങ്ങൾ 16ന്‌ നടക്കും.

date