Post Category
നെഹ്റുട്രോഫി വള്ളംകളി: ഭാഗ്യചിഹനത്തിന്റെ പേരിടൽ ഇന്ന്(17) മന്ത്രി എം ലിജു നിർവഹിക്കും
ആഗസ്റ്റ് 22 ന് പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നത്തിന്റെ പേരിടൽ കർമ്മം എക്സൈസ്, സഹകരണമന്ത്രി എം ലിജു ഇന്ന്(17) നിർവഹിക്കും. രാവിലെ 10.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഷാജി വി നായർ, ചലച്ചിത്ര നടി ദേവി ചന്ദന എന്നിവർ ചേർന്ന് പേര് പതിച്ച ഭാഗ്യചിഹ്നം മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങും. പുന്നപ്ര സ്വദേശിയായ ഗ്രാഫിക് ഡിസൈനർ ഹരിൺ തയ്യാറാക്കിയ ചുണ്ടൻവള്ളം തുഴഞ്ഞു നീങ്ങുന്ന വേഴാമ്പലാണ് ഈ വർഷത്തെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത്. ചടങ്ങിൽ എൻടിബിആർ പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
പിആർ/എഎൽപി/1408)
date
- Log in to post comments