Post Category
ജെ.ജെ.എം. പ്രൊജക്ട് വോളന്റിയർ നിയമനം
കേരള വാട്ടർ അതോറിറ്റിയുടെ ആലപ്പുഴ കിഫ്ബി പ്രൊജക്റ്റ് ഡിവിഷന് കീഴിൽ ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ജെ.ജെ.എം. പ്രൊജക്ട് വോളന്റിയർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. 89 ദിവസത്തെ കാലാവധിയിലേക്കുള്ള ഈ തസ്തികയിലേക്ക് ബി.ടെക്/ ഡിപ്ലോമ/ ഐ.ടി.ഐ (സിവിൽ/മെക്കാനിക്കൽ/പ്ലംബിംഗ്) യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കാണ് അവസരം.
ജൂലൈ 18-ന് ആലിശ്ശേരിയിലുള്ള കിഫ്ബി പ്രൊജക്റ്റ് ഡിവിഷൻ കാര്യാലയത്തിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് അഭിമുഖം. ആലപ്പുഴ, കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര എന്നീ പ്രദേശങ്ങളിലുള്ളവർക്കും ജലവിതരണ രംഗത്ത് മുൻപരിചയമുള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും. ഫോൺ: 0477 2968955.
date
- Log in to post comments