തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി: ജില്ലാതല ഉദ്ഘാടനം 20ന്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2026 തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല ഉദ്ഘാടനം ജൂലൈ 20 രാവിലെ 10ന് കടപ്പാക്കട ജവഹര്‍ ബാലഭവനില്‍ മേയര്‍ എ കെ ഹഫീസ് നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആര്‍ അരുണ്‍ ബാബു അധ്യക്ഷനാകും. വാര്‍ഡ് കൗണ്‍സിലര്‍ ടി. ഷൈനി, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ രാധിക കൃഷ്ണന്‍, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ എസ് ഹരിത, ഭാഗ്യക്കുറി സംഘടന-ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
500 രൂപയാണ് ടിക്കറ്റ് വില. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്കും, മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേര്‍ക്കും, നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്കും, അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേര്‍ക്കും നല്‍കും. സെപ്റ്റംബര്‍ 26നാണ് നറുക്കെടുപ്പ്
- Log in to post comments