Post Category
'ക്ലീന്‍ കിക്ക്' ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു
ഖരമാലിന്യ പരിപാലനചട്ടം 2026 സംബന്ധിച്ച പൊതുജന അവബോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ 'ക്ലീന്‍ കിക്ക്' ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. മനോഹര്‍ ഡി. മുല്ലശ്ശേരി ഗോള്‍ കിക്ക് ചെയ്ത് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫുട്‌ബോള്‍ ആവേശത്തെ മാലിന്യസംസ്‌കരണ സന്ദേശവുമായി കൂട്ടിച്ചേര്‍ത്ത് സംഘടിപ്പിച്ച പരിപാടിയിലൂടെ ഖരമാലിന്യ പരിപാലനചട്ടം 2026-ന്റെ പ്രാധാന്യം വിശദീകരിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുകയും ചെയ്തു. ചടങ്ങില്‍ ഫാത്തിമ മാതാ കോളേജ് അധികൃതരും ജില്ലാ ശുചിത്വ മിഷന്‍ ടീം അംഗങ്ങളും പങ്കെടുത്തു.
date
- Log in to post comments