Skip to main content

സ്പോട്ട് അഡ്മിഷന്‍

കെല്‍ട്രോണിന്റെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലാ പഠന കേന്ദ്രങ്ങളില്‍ നടത്തുന്ന അഡ്വാന്‍സ്ഡ് ജേര്‍ണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജി കോഴ്‌സുകളിലേക്ക് ജൂലൈ 20, 23 തീയതികളില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. ബിരുദ യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സിലേക്കും പ്ലസ്ടു ഉള്ളവര്‍ക്ക് ഡിപ്ലോമ കോഴ്സിലേക്കുമാണ് പ്രവേശനം. ആധാര്‍, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, മറ്റ് വിദ്യാഭ്യാസ യോഗ്യതാ രേഖകള്‍ എന്നിവ സഹിതം കേന്ദ്രങ്ങളില്‍ എത്തണം. സമയം: രാവിലെ 10 മുതല്‍ 3 വരെ. ഫോണ്‍: 9544958182.
                                            

 

date