Skip to main content

വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തീകരിക്കണം

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ സെപ്റ്റംബര്‍ 30-നകം വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് അഡീഷണല്‍ രജിസ്ട്രാര്‍/സെക്രട്ടറി അറിയിച്ചു. അക്ഷയ കേന്ദ്രങ്ങള്‍ വഴി 'ജീവന്‍രേഖ' പോര്‍ട്ടലിലൂടെ ബയോമെട്രിക് രീതിയിലാണ് മസ്റ്ററിംഗ് നടത്തേണ്ടത്.  പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വിരമിച്ച പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍ വാങ്ങുന്നവര്‍, ആശ്വാസ്-സമാശ്വാസ് പദ്ധതി, കയര്‍ സ്‌പെഷ്യല്‍ സ്‌കീം പ്രകാരം പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ എന്നിങ്ങനെ 2026 ജനുവരി മാസത്തിന് മുന്‍പ് പെന്‍ഷന്‍ ലഭിച്ചു തുടങ്ങിയവര്‍ക്കാണ് മസ്റ്ററിംഗ് ബാധകം. മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് 2026 നവംബര്‍ മുതല്‍ പെന്‍ഷന്‍ തടസ്സപ്പെടും.

date