Skip to main content

അറിയിപ്പുകള്‍

ജൈവവൈവിധ്യ കോണ്‍ഗ്രസ്: വിദ്യാര്‍ഥികള്‍ക്ക് ജില്ലാതല മത്സരങ്ങള്‍

ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിക്കും. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല പ്രോജക്റ്റ് അവതരണ മത്സരം, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് തദ്ദേശ ജൈവവൈവിധ്യ സംരക്ഷണ അവതരണ മത്സരം, പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ് എന്നിവയാണ് നടത്തുക. നിര്‍ദിഷ്ട മാതൃകയില്‍ ജൂലൈ 20നകം kkddcksbb@gmail.com ലേക്ക് അപേക്ഷകള്‍ അയക്കാം. അപേക്ഷാ ഫോമുകള്‍ https://Kerala biodiversity.org ല്‍ ലഭിക്കും. ഫോണ്‍: 9656530675.

പെന്‍ഷന്‍കാര്‍ മസ്റ്ററിങ് നടത്തണം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ജില്ലാ ഓഫീസില്‍നിന്ന് 2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ടവര്‍ ജൂലൈ 17 മുതല്‍ സെപ്റ്റംബര്‍ 30 വരെ തീയതികളില്‍ അക്ഷയ സെന്റര്‍ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2372434.

കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍നിന്ന് 2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ചവര്‍ (2026 ജനുവരിയില്‍ പെന്‍ഷന്‍ കൈപ്പറ്റിയവര്‍ ഉള്‍പ്പെടെ) ജൂലൈ 17 മുതല്‍ സെപ്റ്റംബര്‍ 30 വരെ തീയതികളില്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കണം. ഫോണ്‍: 0495 2966577, 9188230577.

സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്ന പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളില്‍നിന്ന് വിരമിച്ചവര്‍, കുടുംബ പെന്‍ഷന്‍ വാങ്ങുന്നവര്‍, ആശ്വാസ്-സമാശ്വാസ് പദ്ധതി, കയര്‍ സ്‌പെഷ്യല്‍ സ്‌കീം തുടങ്ങിയവയില്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിങ്ങനെ 2026 ജനുവരിക്ക് മുമ്പ് പെന്‍ഷന്‍ ലഭിച്ചുതുടങ്ങിയവര്‍ അക്ഷയ കേന്ദ്രം മുഖേന ജൂലൈ 17 മുതല്‍ സെപ്റ്റംബര്‍ 30 വരെ തീയതികളില്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കണം. 
മസ്റ്ററിങ് പൂര്‍ത്തീകരിക്കാത്തവര്‍ക്ക് 2026 നവംബര്‍ മുതല്‍ പെന്‍ഷന്‍ ലഭിക്കില്ലെന്ന് സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് അഡീഷണല്‍ രജിസ്ട്രാര്‍/സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0471 2475681.

വടകര പോളിടെക്നിക്കില്‍ സ്‌പോട്ട് അഡ്മിഷന്‍

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് മെക്‌നോളജി, ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ബ്രാഞ്ചുകളിലേക്ക് ജൂലൈ 28, 29 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഇതുവരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് ജൂലൈ 23 മുതല്‍ 28 വരെ https://polyadmission.org എന്ന ലിങ്ക് വഴി വണ്‍ ടൈം രജിസ്ട്രേഷന്‍ നടത്തി അപേക്ഷിക്കാം.  
അസ്സല്‍ രേഖകളും ഫീസും സഹിതം രാവിലെ 9.30ന് കോളേജിലെത്തണം. എസ്.സി/എസ്.ടി, ഒ.ഇ.സി, ഒ.ബി.സി (എച്ച്)  വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 04962524920, 9497040006, 8547005079, 9847979857.

തിരുവോണം ബംബര്‍ ടിക്കറ്റ് വില്‍പന ഉദ്ഘാടനം

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലാദ്യമായി 30 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന തിരുവോണം ബംബര്‍ 2026 (ബി.ആര്‍ 111) ടിക്കറ്റ് വില്‍പനയുടെ ജില്ലാതല ഉദ്ഘാടനം ജൂലൈ 20ന് രാവിലെ 11ന് ജില്ലാ പ്ലാനിങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ നിര്‍വഹിക്കും. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ ഹരീഷ് അധ്യക്ഷനാകും. ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, ഭാഗ്യക്കുറി ഏജന്റുമാര്‍ എന്നിവര്‍ സംബന്ധിക്കും.

റേഡിയോഗ്രാഫര്‍, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ നിയമനം

കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ എച്ച്.എം.സിയുടെ കീഴില്‍ 179 ദിവസത്തേക്ക് റേഡിയോഗ്രാഫര്‍, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ 20ന് രാവിലെ 11ന് നടക്കും. യോഗ്യത: റേഡിയോഗ്രാഫര്‍ -എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിപ്ലോമ ഇന്‍ റേഡിയോളോജിക്കല്‍ ടെക്‌നോളജി/ബി.എസ്.സി എം.ആര്‍.ടി, പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ -എസ്.എസ്.എല്‍.സി, പ്ലസ് ടു, പി.എസ്.സി അംഗീകൃത പി.ജി.ഡി.സി.എ/ഡി.സി.എ (മലയാള ടൈപ്പിംഗ്). പ്രവൃത്തി പരിചയം, യോഗ്യത എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം എത്തണം. ഫോണ്‍: 0496 2960241.

താല്‍പര്യപത്രം ക്ഷണിച്ചു

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് ഒരു വര്‍ഷത്തേക്ക് അള്‍ട്രാസൗണ്ട് സ്‌കാനിങ് ചെയ്യുന്നതിനും സി.ടി സ്‌കാനിങ് റിപ്പോര്‍ട്ടിങ്ങിനും നിശ്ചിത യോഗ്യതയുള്ള റേഡിയോളജിസ്റ്റില്‍നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 18ന് രാവിലെ 11 വരെ താല്‍പര്യപത്രം സമര്‍പ്പിക്കാം. ഫോണ്‍: 0496 2960241.

date