നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു
വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി 2017-18 പ്രകാരം പൂർത്തീകരിച്ച എയർ കണ്ടീഷൻ ചെയ്ത ലാബിന്റെയും ഹെമറ്റോളജി അനലൈസറിന്റെയും ഉദ്ഘാടനം ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാറിന്റെ അധ്യക്ഷതയിൽ മേയർ വി.കെ. പ്രശാന്ത് നിർവഹിച്ചു. വട്ടിയൂർക്കാവ് എഫ്.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. ആനി ട്വങ്കിൾ തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡി.എം.ഒ. ഡോ. പ്രീത പി.പി. മുഖ്യാതിഥിയായി പങ്കെടുത്തു. ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം പൂർണമായി കമ്പ്യൂട്ടർവൽക്കരിക്കുന്ന ഇ ഹെൽത്ത് പദ്ധതി, ഡിസ്‌പ്ലേ ബോർഡ്, വെർട്ടിക്കൽ ഗാർഡൻ, നവീകരിച്ച ഫാർമസി, റിസപ്ഷൻ, കാത്തിരിപ്പ് സ്ഥലം, ഒ.പി, വിവിധ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ ശ്വാസ്, ആശ്വാസ്, ഡയബറ്റിക് റെറ്റിനോപതി സ്‌ക്രീനിംഗ് തുടങ്ങി മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൗൺസിലർമാരായ കൊടുങ്ങാനൂർ ഹരി, വി. വിജയകുമാർ, രാജിമോൾ. പി, ടി. ബാലൻ, ഹെലൻ. ജി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
(പി.ആർ.പി. 23/2019)
- Log in to post comments