Skip to main content
..

വിവരവകാശ കമ്മീഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു

വിവരവകാശ നിയമത്തെ ആസ്പദമാക്കി ചവറ, കരുനാഗപ്പള്ളി, കുന്നത്തൂര്‍ നിയോജക മണ്ഡലങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായി സംസ്ഥാന വിവരവകാശ കമ്മീഷന്‍  സെമിനാര്‍ സംഘടിപ്പിച്ചു.  കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ നടന്ന സെമിനാര്‍ സി ആര്‍ മഹേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമയബന്ധിതമായി വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കേണ്ടത് ഉദ്യോഗസ്ഥ ഉത്തരവാദിത്വമാണെന്നും വീഴ്ച വരുത്തരുതെന്നും എംഎല്‍എ അറിയിച്ചു.

 സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ എം ശ്രീകുമാര്‍ അധ്യക്ഷനായി. റിസോഴ്സ് പേഴ്സണ്‍ കെ. പ്രസാദ് വിഷയാവതരണം നടത്തി. തുടര്‍ന്ന് സെമിനാറില്‍ പങ്കെടുത്ത ജീവനക്കാരുടെ സംവാദവും സംഘടിപ്പിച്ചു. കമ്മീഷന്‍ ലീഗല്‍ എക്സ്പെര്‍ട്ട് കെ.എസ് ശ്രീകേഷ്, കമ്മീഷന്‍ അസിസ്റ്റന്റ് ചന്ദ്രലേഖ, പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍, അപ്പീല്‍ അധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
                                          

date