Skip to main content

ജില്ലാതല അറിയിപ്പുകൾ

ഐടിഐ പ്രവേശനം 

മാടായി ഗവ. ഐ.ടി.ഐയിൽ  2026ലെ അഡ്മിഷനുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിച്ചവരിൽ ഒസി/ഒബിഎച്ച്/ഇസെഡ് എന്നീ വിഭാഗങ്ങളിൽ ഇൻഡക്സ് മാർക്ക് 250 വരെയും ഇസെഡ് (എഫ്) വിഭാഗത്തിൽ ഇൻഡക്സ് മാർക്ക് 230 വരെയും ഒബിഎച്ച് (എഫ്) വിഭാഗത്തിൽ ഇൻ ഡക്സ് മാർക്ക് 220 വരെയും എംയു വിഭാഗത്തിൽ ഇൻഡക്സ് മാർക്ക് 255 വരെയും എസ് സി വിഭാഗത്തിൽ ഇൻഡക്സ് മാർക്ക് 270 വരെയും എസ് ടി വിഭാഗത്തിൽ ഇൻഡക്സ് മാർക്ക് 245 വരെയും, ഒബിഎക്സ് ഭാഗത്തിൽ ഇൻഡക്സ് മാർക്ക് 295 വരെയും എൽസി വിഭാഗത്തിൽ ഇൻഡക്സ് മാർക്ക് 200 വരെയുമുള്ള എല്ലാ അപേക്ഷകരും ജൂലൈ 21 ന് രാവിലെ ഒമ്പത് മണിക്ക് രക്ഷിതാവിനൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി കൗൺസിലിംഗിന് എത്തണം. കൗൺസിലിംഗിന് ഹാജരാകാത്തവരെ അഡ്മിഷന് പരിഗണിക്കുന്നതല്ല. റാങ്ക് ലിസ്റ്റ് ജാലകം പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോൺ: 04972876988.

 ക്യാമ്പ്ഫോളോവർ ഇൻ്റർവ്യു 

കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി എച്ച് ക്യൂ ക്യാമ്പിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള സ്വീപ്പർ (1), ധോബി (1) ഒഴിവുകളിലേക്ക് 59 ദിവസത്തേക്ക്  താൽക്കാലികമായി നിയമിക്കുന്നു. മുൻപരിചയം ഉള്ളവർ ജൂലൈ 22 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പിലെ കണ്ണൂർ റൂറൽ ജില്ല പോലീസ് ആസ്ഥാനത്ത് അസ്സൽ തിരിച്ചറിയൽ രേഖ ( വോട്ടർ ഐ ഡി / ആധാർ), പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം നേരിട്ട് കൂടി കാഴ്ചയ്ക്ക് എത്തണം.

 പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവേശനം 

പട്ടികജാതി വികസന വകുപ്പിന് കീഴിൽ കണ്ണൂർ താണയിൽ പ്രവർത്തിക്കുന്ന ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പോസ്റ്റ് മെട്രിക് കോഴ്‌സുകളിൽ പഠിക്കുന്ന പട്ടികജാതി /മറ്റ് അർഹ/പൊതുവിഭാഗം വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികളുടെ താമസം, ഭക്ഷണം എന്നിവ  സൗജന്യമായിരിക്കും. വിദ്യാർത്ഥികൾക്ക് പ്രതിമാസ പോക്കറ്റ് മണിയും നൽകും. ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡിൻറെ പകർപ്പ്, ഇപ്പോൾ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസർ, സിവിൽ സ്റ്റേഷൻ, കണ്ണൂർ - 670 002 എന്ന വിലാസത്തിൽ ജൂലൈ 25-നകം ലഭ്യമാക്കണം. ഫോൺ: 04972-700596

 സീറ്റൊഴിവ് 

ഐ എച്ച് ആർ ഡി യുടെ കീഴിൽ പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബിസിഎ, ബി.കോം വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി.കോം കോഓപ്പറേഷൻ എന്നീ കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. എസ് സി/ എസ് ടി/ഒഇസി/ഒബിഎച്ച്/ഫിഷറീസ് വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. താല്പര്യമുള്ളവർ കോളേജ് ഓഫീസിൽ നേരിട്ട് എത്തണം. ഫോൺ: 8547005048, 9847007177.

 ഇൻറീരിയർ ഡിസൈനിങ്ങ് ആൻ്റ് ഫർണിഷിങ്ങിൽ അസിസ്റ്റന്റ് പ്രൊഫസർ 

കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻ്റലും ടെക്നോളജിയ്ക്ക് കീഴിലുള്ള കോസ്റ്റ്യൂം ആൻ്റ് ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ, ഇൻറീരിയർ ഡിസൈനിങ്ങ് ആൻ്റ ഹർണിഷിങ്ങ് അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.ആർക് അല്ലെങ്കിൽ എം.എസ്.സി ഇൻറീരിയർ ഡിസൈനിങ്ങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ജൂലൈ 31 ന് വൈകുന്നേരം അഞ്ച് മണിക്കു മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻ്റ‌ലൂം ടെക്നോളജി-കണ്ണൂർ, പി.ഒ കിഴുന്ന, തോട്ടട, കണ്ണൂർ-7 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കണം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ബി.ആർക് യോഗ്യതയുള്ളവരെയും പരിഗണിക്കും. ഫോൺ: 8281574390, 0497 2965390.

 സപ്പോർട്ടിങ് എൻജിനിയർ ഒഴിവ് 

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ഇ ഗ്രാന്റ്സ് സ്കോളർഷിപ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ജില്ലാ പട്ടികജാതി വികസന ഓഫീസിലേക്ക് ഒരു വർഷത്തേക്ക് താത്കാലികമായി സപ്പോർട്ടിങ് എഞ്ചിനിയറെ നിയമിക്കുന്നു. ബിടെക് കമ്പ്യൂട്ടർ സയൻസ്, എംസിഎ/എംഎസ് സി ഐടി, എംഎസ് സി കംമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35. വയസ്സ് , ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ജൂലൈ 25 ന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ എത്തിക്കണം. ഫോൺ: 0497 2700596.

 പെൻഷൻ മസ്റ്ററിങ് 

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും മത്സ്യത്തൊഴിലാളി/അനുബന്ധത്തൊഴിലാളി/വിധവ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പെൻഷൻ ഗുണഭോക്താക്കൾ സെപ്റ്റംബർ 30-നുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി വാർഷീക മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗ് പരാജയപ്പെടുന്നവർ ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കിയവർക്കു മാത്രമേ മസ്റ്ററിംഗിനു നിശ്ചിത കാലാവധിക്കു ശേഷം പെൻഷൻ വിതരണം നടത്തുകയുള്ളൂ. ഫോൺ: 0497 2734587.

 ലൈബ്രറി ട്രെയ്നി പാനൽ 

കണ്ണൂർ ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ് ലൈബ്രറിയിൽ, 2026-2027 വർഷത്തിൽ ഉണ്ടായേക്കാവുന്ന ലൈബ്രറി ട്രെയ്നികളുടെ താൽക്കാലിക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടേണ്ടുന്നവരുടെ പാനൽ തയ്യാറാക്കാനായി പരിചയ സമ്പന്നരായ ബാച്ചിലർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് അല്ലെങ്കിൽ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂലൈ 30 രാവിലെ 10 മണിക്ക് അസൽ രേഖകളുമായി പ്രിൻസിപ്പാൾ മുൻപാകെ നേരിട്ട് എത്തണം. കൂടുതൽ വിവരങ്ങൾക്ക്, വെബ്സൈറ്റ് www.geek.ac.in, ഫോൺ: 04972780226.

 ഡിപ്ലോമ കോഴ്സുകൾ 

കണ്ണൂർ ഗവ. ഐ ടി ഐ യും ഐ എം സി യും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ ഫയർ ആൻ്റ് സേഫ്റ്റി, ഡിപ്ലോമ ഇൻ ഓയിൽ ആൻ്റ് ഗ്യാസ് ടെക്നോളജി, ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിങ് വിത്ത് എഐ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8301098705.

 സി.സി.ടി.വി സർവൈലൻസ് ടെക്‌നിഷ്യൻ പരിശീലനം: രജിസ്ട്രേഷൻ ആരംഭിച്ചു 

സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള സി-ഡിറ്റ്, ഇലക്ട്രീഷ്യൻമാർക്കും ഇലക്ട്രോണിക്സ് ടെക്നീഷ്യൻമാർക്കുമായി ഓഗസ്റ്റ് ആറ്, ഏഴ്, എട്ട് തീയതികളിൽ മൂന്ന് ദിവസത്തെ സി.സി.ടി.വി സർവൈലൻസ് ടെക്നിഷ്യൻ പരിശീലനം സംഘടിപ്പിക്കുന്നു. പ്രായോഗിക പരിശീലനത്തിന് മുൻഗണന നൽകുന്ന പരിശീലനത്തിൽ ഐ.പി/അനലോഗ് ക്യാമറകൾ, എൻ.വി.ആർ/ഡി.വി.ആർ ഇൻസ്റ്റലേഷൻ, ട്രബിൾഷൂട്ടിംഗ് എന്നിവയിലാണ് പരിശീലനം നൽകുന്നത്. ഫീസ്, മറ്റു വിവരങ്ങൾക്ക് ഫോൺ: 8921354905/ 9895711301, വെബ്സൈറ്റ്: www.cdit.org.

 എച്ച്.എസ്.ടി. മാത്തമാറ്റിക്സ് 

കണ്ണൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ എച്ച്.എസ്.ടി. മാത്തമാറ്റിക്സിന്റെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ നിഷ്‌കർഷിച്ച യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവയുടെ അസ്സലും പകർപ്പുകളുമായി ജൂലൈ 20 ന് രാവിലെ 10 മണിക്ക് സ്ഥാപനത്തിൽ വെച്ച് നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2835260

 സ്പോട്ട് അഡ്മിഷൻ 

ഐഎച്ച്ആർഡിയുടെ കീഴിൽ കല്ല്യാശ്ശേരിയിൽ പ്രവർത്തിക്കുന്ന ഇ കെ നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിൽ 2026-27 രണ്ടാം വർഷ (എൽഇടി) ഡിപ്ലോമ കോഴ്സുകളിലേക്ക് ഒഴിവുള്ള ബയോ മെഡിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/വിഎച്ച്എസ്ഇ മാത്തമാറ്റിക്സ്, ഫിസിക്സ് ഉൾപ്പെടെ പഠിച്ചവർക്കും, രണ്ട് വർഷ ഐ ടി ഐ പാസ്സായവർക്കും അപേക്ഷിക്കാം. നിലവിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും ഇതുവരെ ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും കോളേജിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കാം. ഫോൺ: 0497-2780287, 8547005082, 8129642905, 9495462909.

ഡി.എൽ.എഡ് അഭിമുഖം 

2026-28 വർഷത്തെ ഡി.എൽ.എഡ് സ്വാശ്രയ കോഴ്സിലെ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലെ പ്രവേശനത്തിനായി പി എസ് സി തയ്യാറാക്കിയ സെലക്ഷൻ പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം താഴെ പറയുന്ന പ്രകാരം കണ്ണൂർ ഡിഡിഇ ഓഫീസിൽ നടക്കും. 
ജൂലൈ 20: രാവിലെ 9-സയൻസ് 
ജൂലൈ 20: ഉച്ച 12-കൊമേഴ്സ് 
ജൂലൈ 21: രാവിലെ 9-ഹ്യുമാനിറ്റീസ്. 
വിശദവിവരങ്ങൾ ddeknr.blogspot.com ൽ. 

 സ്മാം പദ്ധതി വഴി കർഷകർക്ക് ധനസഹായം 

കർഷകർക്ക് ആവശ്യാനുസരണം കാർഷിക യന്ത്രങ്ങൾ വാടകയ്ക്ക് ലഭ്യമാക്കുന്നതിനായി കസ്റ്റം ഹയറിങ് സെൻ്ററുകളും (​സിഎച്ച്സി) യന്ത്രവത്കരണതോത് കുറവുള്ള പ്രദേശങ്ങളിൽ സമൂഹാടിസ്ഥാനത്തിൽ ഉയർന്ന മൂല്യമുള്ള കാർഷിക യന്ത്രങ്ങൾ ലഭ്യമാക്കുന്നതിനായി ഫാം മെഷിനറി ബാങ്കുകളും (​എ​ഫ്എംബി) സ്ഥാപിക്കുന്നതിന് ​സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (സ്മാം) പദ്ധതി വഴി ധനസഹായം ലഭ്യമാ​ക്കുന്നു.
സംസ്ഥാനത്ത് കാർഷിക മേഖലയിലെ തൊഴിലാളി ക്ഷാമവും വർധിച്ചുവരുന്ന തൊഴിൽച്ചെലവും പരിഗണിച്ച് കാർഷിക പ്രവർത്തനങ്ങൾ കൂടുതൽ യന്ത്രവത്കരിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്മാം.​ 
2026-27 സാമ്പത്തിക വർഷം കസ്റ്റം ഹയറിങ് സെൻ്റർ, ഫാം മെഷിനറി ബാങ്ക് എന്നീ ഘടകങ്ങളിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ കേന്ദ്ര സർക്കാർ പോർട്ടൽ ആയ ​അ​ഗ്രി മെഷീനറി പോർട്ടൽ (https://agrimachinery.nic.in/index/level) ​വ​ഴി സമർപ്പിക്കാം.​ കൂടുതൽ വിവരങ്ങൾക്ക് കണ്ണൂർ അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ​ (കൃഷി)​ ഓഫീസുമായോ ​എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) ആലപ്പുഴ/കോഴിക്കോട് ​ ഓഫീസുകളുമായോ, സമീപത്തെ കൃഷിഭവനുമായോ​ ബന്ധപ്പെടണം.
​ഫോൺ: 7907425006, 04972965150, 9383472052, 9383472051, 9383472050.
​ഇമെയിൽ :aeeknr.agri@kerala.gov.in,​, aeeagriknr@gmail.com.

 അംഗനവാടികളിൽ പാൽ വിതരണം 

കണ്ണൂർ അർബൻ ഐ.സി.ഡി.എസ് പദ്ധതിയുടെ പരിധിയിൽ വരുന്ന 64 അംഗനവാടികളിൽ ആഴ്ചയിൽ മൂന്ന് ദിവസം പ്രകാരം എട്ട് മാസത്തേക്ക് പാൽ വിതരണം ചെയ്യാൻ മുദ്രവെച്ച ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 31 ഉച്ച രണ്ട് മണി. ഫോൺ: 0497 2708150. 

 അംഗനവാടികളിൽ മുട്ട വിതരണം 

കണ്ണൂർ അർബൻ ഐ.സി.ഡി.എസ് പദ്ധതിയുടെ പരിധിയിൽ വരുന്ന 64 അംഗനവാടികളിൽ ആഴ്ചയിൽ മൂന്ന് ദിവസം പ്രകാരം എട്ട് മാസത്തേക്ക് മുട്ട വിതരണം ചെയ്യാൻ മുദ്രവെച്ച ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 31 ഉച്ച രണ്ട് മണി. ഫോൺ: 0497 2708150. 

 ബിടെക് പ്രവേശനം 

കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ 2026-27 അധ്യയന വർഷത്തെ ബിടെക് പ്രവേശനം  ജൂലൈ 20 മുതൽ 24 വരെ നടക്കും. പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ വിശദ വിവരങ്ങൾക്ക് www.office@gcek.ac.in സന്ദർശിക്കണം. ഫോൺ: 0497 2780226.

date