*മിനിസ്ട്രീസ് എക്സലൻസ് അവാർഡ് 2026 വിതരണം ചെയ്തു*
2025-26 അധ്യയന വർഷത്തിൽ
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ
ഉന്നത വിജയം നേടിയ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ
വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി
മിനിസ്ട്രീസ് എക്സലൻസ് അവാർഡ് വിതരണം സംഘടിപ്പിച്ചു.
മാള ഹോളിഗ്രേസ് അക്കാദമിയിൽ നടത്തിയ പരിപാടി സിനിമാ താരം ആസിഫ് അലി ഉദ്ഘാടനം ചെയ്തു.
യുവജനക്ഷേമ-കായിക-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ചലച്ചിത്ര താരങ്ങളായ അതിഥി രവി, പ്രാർത്ഥന സന്ദീപ് എന്നിവർ
മുഖ്യാതിഥികളായി.
നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ പഠിച്ച് മികച്ച വിജയം നേടിയ 1600 വിദ്യാര്‍ഥികള്‍ക്കും നൂറു ശതമാനം വിജയം നേടിയ സ്കൂളുകള്‍ക്കുമുള്ള പുരസ്കാരങ്ങള്‍ മന്ത്രി ഒ.ജെ. ജനീഷ്, ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്, ആസിഫ് അലി, ചലച്ചിത്ര താരം അതിഥി രവി എന്നിവര്‍ ചേർന്ന് സമ്മാനിച്ചു.
കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഹണി പീതാംബരൻ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ്, ജില്ലാ പഞ്ചായത്തംഗങ്ങളായ കാവ്യ രഞ്ജിത്, സാജന് കൊടിയന്‍,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. രാധാകൃഷ്ണൻ , ഔസേപ്പച്ചൻ ജോസ്, സുനിത സജീവൻ, സിൽവി സെവിയർ, സുലേഖ അബ്ദുള്ളക്കുട്ടി, വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ടി. ഷൈല, എ.ഇ.ഒ മാരായ കെ.കെ. സുരേഷ്, പി. മൊയ്തീന്‍കുട്ടി,
ഹോളിഗ്രേസ് അക്കാദമി ചെയർമാൻ ബെന്നി ഐനിക്കൽ, പ്രിൻസിപ്പൽ പി വി ലിവിയ, സംഘാടകസമിതി കൺവീനർ കെ. ഇ അജി തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments