Post Category
അഗ്നിവീര്‍ വായു: അപേക്ഷ ക്ഷണിച്ചു
ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്നിവീര്‍ തസ്തികകളില്‍ നിയമനത്തിന് അവിവാഹിതരായ യുവതീ-യുവാക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 20 രാവിലെ 11 മുതല്‍ ഓഗസ്റ്റ് രണ്ട് രാത്രി 11 വരെ https://iafrecruitment.edcil.co.in മുഖേന അപേക്ഷിക്കാം.കേരളം, മാഹി , ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളുടെ റിക്രൂട്ട്മെന്റ് ചുമതല കൊച്ചിയിലുള്ള നമ്പര്‍ 14 എയര്‍മെന്‍ സെലക്ഷന് സെന്ററിനാണ്. വിശദമായ വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭിക്കും. ബന്ധപ്പെടേണ്ട നമ്പറുകള്‍: ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക്: 9513253233 (ഹെല്‍പ്പ് ലൈന്‍, 011-25694209 / 25699606, 0484-2427010 / +91-9188431093 . ഇ-മെയില്‍. വിലാസം: iafrecruitment@edcil.co.in
date
- Log in to post comments