Post Category
ജെ.ജെ.എം. പ്രൊജക്ട് വോളന്റിയർ / ഡാറ്റാ എൻട്രി ഓപ്പറേറ്റർ താൽക്കാലിക നിയമനം
കേരള ജല അതോറിറ്റിയുടെ ആലപ്പുഴ പ്രൊജക്റ്റ് ഡിവിഷന് കീഴിൽ ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ജെ.ജെ.എം. പ്രൊജക്ട് വോളന്റിയർ / ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. 89 ദിവസത്തേക്കാണ് നിയമനം.
ജെ.ജെ.എം. പ്രൊജക്ട് വോളന്റിയർ തസ്തികയിലേക്ക് ഐ.ടി.ഐ. (സിവിൽ / ഇലക്ട്രിക്കൽ / പ്ലംബിംഗ്) യോഗ്യതയും ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ഡി.സി.എ. യോഗ്യതയും ഉണ്ടായിരിക്കണം.
ജൂലൈ 23-ന് ആലിശ്ശേരിയിലുള്ള പ്രൊജക്റ്റ് ഡിവിഷൻ കാര്യാലയത്തിൽ രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:00 മണി വരെയാണ് അഭിമുഖം. അമ്പലപ്പുഴ, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ സ്ഥിരതാമസക്കാർക്കും ജലവിതരണ രംഗത്ത് മുൻപരിചയമുള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും. ഫോൺ: 0477-2968955.
date
- Log in to post comments