Post Category
ഓട്ടോറിക്ഷ ഫെയർ മീറ്ററുകളുടെ പുനഃപരിശോധനയും മുദ്രവെക്കലും : ഉദ്ഘാടനം ജി. സുധാകരൻ എം എൽ എ നിർവഹിക്കും
ഓട്ടോറിക്ഷ ഫെയർ മീറ്ററുകളുടെ പുനഃപരിശോധനയും മുദ്രവെക്കലും നടത്തുന്ന ക്യാമ്പുകളുടെ അമ്പലപ്പുഴ താലൂക്ക് തല ഉദ്ഘാടനം ജൂലൈ 19-ന് രാവിലെ 10 മണിക്ക് ജി. സുധാകരൻ
എം എൽ എ
നിർവഹിക്കും.
പുറക്കാട് എസ്.എൻ.എം. എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം പുറക്കാട് അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments