Skip to main content

*വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാം*

സംസ്ഥാന അസംഘടിത തൊഴിലാളി സാമുഹ്യ സുരക്ഷാ ബോർഡ് അംഗങ്ങളുടെ മക്കൾക്കുള്ള 2025-26 വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി വിജയിച്ച്  സർക്കാർ‍ അംഗീകൃത സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിൽ ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് unorganisedwssb.org ൽ സെപ്റ്റംബർ 30 നകം ഓൺലൈനായി അപേക്ഷിക്കാം. വിദ്യാർത്ഥി നിലവിൽ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം നൽകണം.  ഫോൺ:  0495-2378480.

date