Post Category
കീം-2026: കേന്ദ്രീകൃത അലോട്ട്‌മെന്റ് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു
2026 ലെ സംസ്ഥാനത്തെ എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റും ആർക്കിടെക്ചർ കോഴ്സിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റും www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്. വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്, കോളേജ്, അലോട്ട്‌മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർത്ഥിയുടെ അലോട്ട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120, 0471-2338487.
പി.എൻ.എക്‌സ്. 2650/2026
date
- Log in to post comments