Skip to main content

തൊഴില്‍ മേള ജൂലൈ 24 ന്  

വിവിധ  സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍  ജൂലൈ 24ന് രാവിലെ 10.30 മുതല്‍ അഭിമുഖം നടത്തും. പ്ലസ്ടു മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.  പ്രായപരിധി: 18-35 വയസ്.     ബയോഡേറ്റയുടെ മൂന്ന് പകര്‍പ്പുകള്‍, ആധാര്‍ കാര്‍ഡ് സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകണം.  എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക്  സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ്, കമ്പ്യൂട്ടര്‍ ട്രെയിനിംഗ് എന്നിവ നല്‍കും. പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.  ഫോണ്‍: 8304852968, 8281359930.
                                               

 

date